---
title: "തലശേരിയിൽ ഒറ്റയ്ക്കു താമസിക്കുന്ന ബിഎസ്എൻഎൽ ഉദ്യോഗസ്ഥ വീട്ടിൽ മരിച്ച നിലയിൽ ; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "BSNL officer living alone in Thalassery found dead at home; Police have started an investigation*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102207/BSNL officer living alone in Thalassery found dead at"
published_at: "2023-03-09T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409d1f08283f_IMG-20230309-WA0033.jpg"
keywords: []
---

# തലശേരിയിൽ ഒറ്റയ്ക്കു താമസിക്കുന്ന ബിഎസ്എൻഎൽ ഉദ്യോഗസ്ഥ വീട്ടിൽ മരിച്ച നിലയിൽ ; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** തലശേരി: ചിറക്കര കുഴിപ്പങ്ങാട് തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കളത്തിൽ ഹൗസിൽ കെ പ്രഭാവതി ആണ് മരിച്ചത്. 74 വയസായിരുന്നു. തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

തലശേരി: ചിറക്കര കുഴിപ്പങ്ങാട് തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കളത്തിൽ ഹൗസിൽ കെ പ്രഭാവതി ആണ് മരിച്ചത്. 74 വയസായിരുന്നു. തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ പ്രഭാവതിയുടെ ബന്ധു ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തുകയായിരുന്നു. ഗേറ്റ് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് ബന്ധുക്കളെയും, പൊലീസിനെയും വിവരമറിയിച്ചു.

ഗേറ്റിന്റെ ലോക്ക് തകർത്ത് വീടിന് മുന്നിലെത്തിയപ്പോഴാണ് പ്രഭാവതിയെ സെൻട്രൽ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുൻ വശത്തെ ഗ്രിൽസ് പൂട്ടിയ നിലയിലായിരുന്നു. തലശ്ശേരി പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ആറാം തീയ്യതി മുതലുള്ള ന്യൂസ് പേപ്പറുകൾ ഗേറ്റിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

വീട്ടുകാരോട് വലിയ അടുപ്പം സൂക്ഷിച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. പോലിസ് പരിശോധന പൂർത്തിയായാൽ മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102207/BSNL officer living alone in Thalassery found dead at)